ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
കേന്ദ്രസർക്കാരിൻ്റെ പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിയിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ മറ്റു മതന്യൂനപക്ഷങ്ങളെ പരിഗണിച്ചപ്പോൾ ക്രിസ്‌ത്യൻ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ മാത്രം ഒഴിവാക്കിയത് കേന്ദ്ര സർക്കാരിൻ്റെ വിഭജന അജൻഡയുടെ ഭാഗമാണ്. കേരളത്തിൽ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കു മാത്രം സ്കോളർഷിപ് നിഷേധിച്ചത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m