ഏബ്രഹാം കൈപ്പൻപ്ലാക്കലിൻ്റെ പത്താം ചരമ വാർഷികം ആചരിച്ചു

ദൈവദാൻ സെന്ററുകളുടെയും,ദൈവദാൻ സന്യാസിനീ സമൂഹത്തിൻറെയും സ്ഥാപകൻ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കലിൻ്റെ പത്താം ചരമ വാർഷികം ആചരിച്ചു.

ദൈവദാസൻ സന്യാസിനീ സമൂഹം ഡയറക്‌ടറും കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ റവ. ഡോ. ജോസ് ഇടശേരിയുടെ മുഖ്യകാർമികത്വത്തി മലയാറ്റൂർ ദൈവദാൻ സെൻ്ററിലാണ് ചടങ്ങുകൾ നടന്നത്. തുടർന്നു നടന്ന അനുസ്‌മരണ യോഗത്തിൽ ദൈവദാൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്റോ, സഭയുടെ പ്രഥമ അംഗവും ആദ്യ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ശുഭ, മലയാറ്റൂർ സെൻ്റ് തോമസ് പള്ളി അസി. വികാരി ഫാ. നിഖിൽ മുളവരിക്കൽ, സിസ്റ്റർ ദയ, സിസ്റ്റർ ഷോജി, സിസ്റ്റർ അന്ന എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group