ഫാ സ്റ്റാൻ സ്വാമി അനുസ്മരണത്തിന്റെ ഭാഗമായി കെസിബിസി ജാഗ്രത കമ്മീഷൻ വെബിനാർ നടത്തുന്നു.

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഇന്ത്യയിൽ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട മനുഷ്യാവകാശപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മിഷന്റെ നേതൃത്വത്തിൽ വെബിനാർ നടത്തുന്നു.25/ 07/ 2021 ഞായർ, 3.00 മുതൽ- 5.00 വരെ
ഓൺലൈനായി നടത്തുന്ന വെബിനാറിന്റെ ഉദ്‌ഘാടനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. കെസിബിസി ജാഗ്രത കമ്മീഷൻ കെസിഎംഎസിന്റെയും, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്റർനാഷണലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന
വെബിനാറിൽ സാമൂഹിക നീതിക്കായും, സമത്വത്തിനായും മരണം വരെ നിലകൊണ്ട ഫാ. സ്റ്റാൻ സ്വാമി എന്ന ജെസ്യൂട്ട് വൈദികന് മാനുഷിക നീതി ഉറപ്പുവരുത്താൻ രാജ്യത്തിലെ ഭരണസംവിധാനങ്ങളുടെ പരാജയ വിശകലനവും,
സമത്വവും നീതിയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാമൂഹിക സമുദ്ധാരണം ലക്ഷ്യംവയ്ക്കുന്ന കത്തോലിക്കാ പ്രേഷിത പ്രവർത്തനത്തെകുറിച്ചും, ആനുകാലിക ഇന്ത്യയിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തിയെക്കുറിച്ചും, വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യും ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ആയിരിക്കും വെബിനാറിന്റെ മോഡറേറ്റർ ആവുക
ജസ്റ്റിസ് കുര്യൻ ജോസഫ് (സുപ്രീം കോടതി മുൻ ജസ്റ്റിസ്), റവ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ (ഡയറക്ടർ, LIPI), അഡ്വ. ബിനോയ് വിശ്വം എം പി, ഡോ. വിനോദ് കെ ജോസ് (എക്സിക്യൂട്ടിവ് എഡിറ്റർ, കാരവൻ മാഗസിൻ) തുടങ്ങിയ പ്രമുഖ വിഷയാവതരണങ്ങൾ നടത്തും.ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, റവ. ഡോ. എം കെ ജോർജ്ജ് എസ് ജെ (റീജണൽ അസിസ്റ്റന്റ്, ജെസ്യൂട്ട് കൂരിയ, റോം), റവ. ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി (കെസിബിസി ഡെപ്യൂട്ടി ഡയറക്ടർ), ഫാ. ബേബി ചാലിൽ എസ്‌ ജെ ( TUDI മുൻ ഡയറക്ടർ), ഡോ. ജാൻസി ജെയിംസ് ( മുൻ വൈസ് ചാൻസലർ, എം ജി യൂണിവേഴ്‌സിറ്റി) തുടങ്ങിയവർ സംസാരിക്കും.സമാപന സന്ദേശം കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ നൽകും കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വെബിനാറിന്റെ തൽസമയ സംപ്രേക്ഷണം ജാഗ്രത കമ്മീഷൻ യൂട്യൂബ് ചാനലിൽ ലഭ്യമായിരിക്കും. സൂം വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിശദാംശങ്ങൾ തുടങ്ങിയവ താഴെ കാണുന്ന നമ്പറിലേക്ക് +917594900555 വാട്ട്സ്ആപ്പ് മെസേജ് അയച്ച് രജിസ്റ്റർ ചെയ്യുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group