പെറുവിലെ ദിവ്യകാരുണ്യ അത്ഭുത്തിന്റെ വാര്‍ഷിത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണദണ്ഡവിമോചനം

പെറുവിലെ ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാര്‍ഷികത്തിന്റെ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 2024 ജൂലൈ 22 മുതല്‍ 2025 ജൂലൈ 22 വരെ പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ച് വത്തിക്കാന്‍.

1649 ജൂണ്‍ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് പെറുവിലെ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. വടക്കന്‍ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റന്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരുന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു അത്ഭുതം. മെറൂണ്‍ നിറത്തിലുള്ള വസ്ത്രവും തോളിന്റെ അത്രയും നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള ഉണ്ണീശോയെയാണ് എല്ലാവരും കണ്ടത്. നഗരം മുഴുവന്‍ അത്ഭുതം അത്ഭുതം എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം തെരുവില്‍ ഇറങ്ങിയെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്ര രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. അതേ വര്‍ഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group