സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു : മാർപാപ്പാ

സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

2024 ലെ ആദ്യ ദിനമായ ജനുവരി ഒന്നിന്, ദൈവമാതാവിന്റെ തിരുനാൾ ദിവ്യബലിയർപ്പിച്ച് സംസാരിക്കുകയായിരുന്നു മാർപാപ്പാ.

സ്ത്രീയെ ഉപദ്രവിക്കുന്നവൻ സ്ത്രീയിൽ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു, അതിനാൽ ഓരോ സ്ത്രീയെയും ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, വിലമതിക്കുകയും ചെയ്യുക. “കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍ നിന്നു ജാതനായി” (4 :4) എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ഗലാത്തിയർക്കെഴുതിയ ലേഖനത്തിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് ദൈവവചന പ്രഭാഷണം ആരംഭിച്ചത്.

ദൈവം മനുഷ്യനായത് മറിയം എന്ന ഒരു സ്ത്രീയിലൂടെയാണെന്ന് വിശദീകരിച്ച പാപ്പാ കർത്താവിന്റെ ലോകത്തിലേക്കുള്ള വരവിന് ‘’തുള്ളി തുള്ളിയായി” ഒരുക്കിയ വ്യക്തികളുടേയും തലമുറകളുടെയും നീണ്ട നിരയുടെ പര്യവസാനമായി ദൈവം തിരഞ്ഞെടുത്ത വഴിയായിരുന്നു മറിയം എന്നും അമ്മ അങ്ങനെ സമയത്തിന്റെ രഹസ്യത്തിന്റെ കേന്ദ്രമാണെന്നും അടിവരയിട്ടു. “സ്ത്രീ” എന്ന അവൾക്ക് ചുറ്റും ചരിത്രത്തെ തിരിക്കാനാണ് ദൈവം സംപ്രീതനായത്. “സ്ത്രീ” എന്ന പദം നമ്മെ ഉൽപ്പത്തിയിലേക്കും അതേ സമയം അമ്മയും കുഞ്ഞും ഒരു പുതുസൃഷ്ടിയെയും പുതിയ തുടക്കത്തെയും അടയാളപ്പെടുത്തുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group