വിദേശത്തേക്ക് കടല്‍ കടക്കുന്നവരുടെ മാത്രമല്ല, വിദേശികളെ ആകർഷിക്കുന്ന നാട് കൂടിയാണ് കേരളം. പ്രകൃതിഭംഗിയില്‍ മാത്രമല്ല, വിദ്യാഭ്യാസ കാര്യത്തിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. കുസാറ്റിലേക്ക് വിദേശ വിദ്യാർത്ഥികളുടെ അപേക്ഷയില്‍ റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1,410 വിദ്യാർത്ഥികളാണ് ഈ വർഷം മാത്രം അപേക്ഷിച്ചത്. കഴിഞ്ഞ വർഷമിത് 1,100-ഉം 2022-ല്‍ 8000-ഉം ആയിരുന്നു. നൈജീരിയ, കെനിയ, സുഡാൻ, യുഗാണ്‍ഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറെ പേരും കുസാറ്റിലെ പഠനത്തിനായെത്തുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയവിടങ്ങളില്‍ നിന്നും അപേക്ഷകരുണ്ട്.
ഇന്ത്യൻ കൗണ്‍സില്‍ ഫോർ കള്‍ച്ചറല്‍ റിലേഷൻസും (ICCR) കേന്ദ്ര സർക്കാരിന്റെ പോർട്ടലായ സ്റ്റഡി ഇൻ ഇന്ത്യ വഴിയുമാണ് വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കുന്നത്. 100 ശതമാനം സ്കോളർഷിപ്പും നല്‍കുന്നുണ്ട്. സ്റ്റഡി ഇൻ ഇന്ത്യ പോർട്ടല്‍ വഴി യൂണിവേഴ്സിറ്റി 50 ശതമാനം ഫീസിളവും ലഭിക്കും.
ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) വിഭാഗത്തില്‍ നിരവധി അപേക്ഷകളാണെത്തുന്നത്. അമേരിക്ക, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഒസിഐ അപേക്ഷകളേറെയും. 8,000 വിദ്യാർത്ഥികള്‍ പഠിക്കുന്ന കുസാറ്റില്‍ 63 പേർ വിദേശികളാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m