500 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല; ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത് : ആര്‍ബിഐ

500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

500 രൂപ പിന്‍വലിച്ച്‌ പകരം 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കുമെന്നുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ കൂട്ടിച്ചേത്തു.

‘500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ 1000 രൂപയുടെ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനോ ആര്‍ബിഐ ആലോചിക്കുന്നില്ല. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ – രണ്ടാം ദ്വിമാസ ധനനയം പുറത്തിറക്കിയ ശേഷം പത്രസമ്മേളനത്തില്‍ ദാസ് പറഞ്ഞു. 6.5 ശതമാനമായി തന്നെ റിപ്പോ നിരക്ക് നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group