സംസ്ഥാന സിവിൽസർവീസ് അക്കാദമിയിൽ പ്രവേശനം; ബിരുദധാരികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സർവീസ് അക്കാദമിയില്‍ പ്രവേശനം. പ്രിലിമിനറി-കം-മെയിൻസ് കോഴ്‌സ് പ്രവേശനത്തിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

പ്രിലിമിനറി ജയിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കും. അഡോപ്ഷൻ സ്കീം പ്രകാരം മെയിൻ പരീക്ഷ വിജയിക്കുന്നവർക്ക് അഭിമുഖ പരിശീലനവും അഭിമുഖത്തില്‍ പങ്കെടുക്കാനും തിരികെയെത്താനുമുള്ള വിമാനയാത്രാ സൗകര്യവും കേരളഹൗസില്‍ താമസവും ഭക്ഷണസൗകര്യവും സൗജന്യമായി അനുവദിക്കും.

സ്പോട്ട് അഡ്മിഷൻ വഴിയും ചേരാം. രജിസ്‌ട്രേഷൻ സൗകര്യം https://kscsa.org എന്ന വെബ്‌സൈറ്റില്‍ 31-ന് അഞ്ചുവരെ ലഭിക്കും. രജിസ്‌ട്രേഷൻ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 40,000 രൂപയും ജി.എസ്.ടി.യും.

ഫോണ്‍: 0471 2313065, 8281098863.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m