ക്രൈസ്തവ നിലപാടുകളുള്ള പാര്‍ട്ടികള്‍ക്ക് മുന്നേറ്റം

യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ നിലപാടുകളുള്ള പാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം.

ഭൂഖണ്ഡത്തിന്റെ ക്രൈസ്തവ വേരുകള്‍ സംരക്ഷിക്കണമെന്നുള്ള നിലപാട് മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ പാര്‍ട്ടികള്‍ക്കും അനധികൃത അഭയാര്‍ത്ഥി കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ക്കുമാണ് വലിയ വോട്ട് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഭൂഖണ്ഡത്തിന്റെ ക്രൈസ്തവ വേരുകള്‍ സംരക്ഷിക്കണമെന്നുള്ള നിലപാട് മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ പാര്‍ട്ടികള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നത് ശ്രദ്ധേയമായി.

ഫ്രാന്‍സില്‍ ഇടതുപക്ഷ നിലപാടുകള്‍ ഉള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട് മാത്രം ലഭിച്ച തെരഞ്ഞെടുപ്പില്‍ മരീന്‍ ലി പിന്‍ എന്ന രാഷ്ട്രീയ നേതാവ് നയിക്കുന്ന നാഷണല്‍ റാലി എന്ന വലതുപക്ഷ പാര്‍ട്ടിക്ക് 33% വോട്ടുകള്‍ ആണ് നേടാന്‍ സാധിച്ചത്. ഫ്രാന്‍സിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞു എന്ന് ലി പിന്‍ പ്രതികരിച്ചു. പാരീസ് അടക്കമുള്ള നഗരങ്ങളില്‍ പോലും അക്രമങ്ങളും, കലാപങ്ങളും ഗൗരവകരമായ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ നാഷണല്‍ റാലിക്ക് അനുകൂലമായി വോട്ട് ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group