പ്രകൃതിസൗഹൃദപരമായ യാത്രാ മാർഗ്ഗങ്ങൾക്കായി വത്തിക്കാൻ പദ്ധതി

“പാരിസ്ഥിതിക പരിവർത്തനം 2030” എന്ന പേരിൽ പാരിസ്ഥിതിക സൗഹൃദപരമായ യാത്രാമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതികളുമായി വത്തിക്കാൻ.

വത്തിക്കാനിൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്ന് അന്തരീക്ഷത്തിൽ കാർബൺഡൈഓക്‌സൈഡ് പുറന്തള്ളുന്നതിന്റെ തോത് കുറയ്ക്കുവാനായി, ഫോക്‌സ് വാഗൻ കമ്പനിയുമായി പുതിയ ഒരു കരാറിൽ വത്തിക്കാൻ ഒപ്പിട്ടതായി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് നവംബർ പതിനഞ്ചിന് പത്രക്കുറിപ്പിറക്കി പറയുന്നു.

ലൗദാത്തോ സി, ലൗദാത്തെ ദേവും എന്നീ രേഖകളിലെ തത്വങ്ങൾ പ്രയോഗികമാക്കിക്കൊണ്ട്, പ്രകൃതിസൗഹൃദപരമായ മാർഗ്ഗങ്ങളുപയോഗിച്ച് പെട്രോളിയം ഊർജ്ജ ഉപയോഗത്തിന്റെ അളവ് കുറയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വത്തിക്കാൻ, തങ്ങളുടെ സുസ്ഥിര ഊർജ്ജപദ്ധതികൾ വഴി പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ പരിശ്രമിച്ചുവരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group