കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി സുപ്രീം കോടതി ജഡ്ജി

കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. കേന്ദ്ര സര്‍ക്കാരിന് കൊളീജിയം അയച്ച ശുപാര്‍ശ അംഗീകരിച്ച്‌ രാഷ്ട്രപതി ഉത്തരവിറക്കി.

ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാനെയും സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.

ജസ്റ്റിസ് ഭട്ടി 2013 ഏപ്രില്‍ 12-നാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായത്. 2019 മാര്‍ച്ച്‌ മുതല്‍ കേരള ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കഴിഞ്ഞ മാസം ഒന്നിനാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ കഴിഞ്ഞാല്‍ കേരള ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് എസ് വി ഭട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group