അക്രമത്തിന് ഇരയായവരെ സഹായിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വം: മെത്രാന്മാർ

സൗത്ത് സുഡാൻ:സമീപകാലങ്ങളിൽരാജ്യത്ത് നടക്കുന്ന അക്രമണങ്ങളിൽ ഇരയായവർക്ക് അടിയന്തരസഹായം എത്തിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കാട്ടിക്കൊണ്ട്
ടോംബുറ-യാംബിയോയിലെ ബിഷപ്പ് ബരാനി എഡ്വേർഡോ ഹിബൊറോ കുസ്സാല അപ്പീൽ സമർപ്പിച്ചു. ആക്രമണങ്ങൾ മൂലം
ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റുള്ളവർ പലായനം ചെയ്തു , പാർപ്പിടം, ഭക്ഷണം, വെള്ളം, മറ്റു പലതും ഇല്ലാത്ത വളരെ മോശം അവസ്ഥയിലാണ് ജനങ്ങൾ ജീവിക്കുന്നത് “,അദ്ദേഹം പറഞ്ഞു.
ഈ അവസ്ഥയിൽ ജനങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്ക്‌ ഉണ്ടെന്നും ബിഷപ്പ് പറഞ്ഞു.
ആക്രമണം അവസാനിപ്പിക്കണമെന്ന് ബിഷപ്പ് ഹിബോറോ ഭരണാധികാരികളോട് അഭ്യർത്ഥിച്ചു.
കുട്ടികൾക്കളും സ്ത്രീകളും ആയിരിക്കും ആക്രമണത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നതെന്നും കുട്ടികളുടെ ഭാവിയ്ക്ക് തന്നെ ഭീഷണിയായി കലാപങ്ങൾ മാറുമെന്നും,
തന്മൂലം പോഷകാഹാരക്കുറവ്,ദാരിദ്ര്യം, പട്ടിണിമരണങ്ങൾ തുടങ്ങിയവ രാജ്യത്ത് നിത്യ സംഭവങ്ങൾ ആകുമെന്നും ബിഷപ്പ് ഓർമിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group