ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണം: ദുഃഖംരേഖപ്പെടുത്തി അമേരിക്കൻ ഇന്റർനാഷണൽ റിലീജിയസ് കമ്മീഷന്‍.

മുംബൈ : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യയിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ ഇന്റർനാഷണൽ റിലീജിയസ് കമ്മീഷന്‍.ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് കാരണമെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി.
ജനാധിപത്യത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള സുപ്രധാന പങ്ക് അംഗീകരിക്കാന്‍ എല്ലാ സര്‍ക്കാരുകളും തയാറാകണമെന്ന് കമ്മീഷൻ ഓഫീസ് അയച്ച ട്വിറ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു .ഇന്ത്യയിൽ നടക്കുന്നതു ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളാണെന്ന് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യു‌എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്‍ പ്രസ്താവിച്ചിരിന്നു. ഇന്ത്യയുടെ മതസ്വാതന്ത്ര്യ ഗ്രേഡിംഗ് ‘സവിശേഷ ആശങ്ക ആവശ്യമുളള രാജ്യങ്ങൾ’ എന്ന വിഭാഗത്തിലേക്ക് താഴ്ത്തണം എന്നുള്ള നിർദേശം ഇപ്പോൾ കമ്മീഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group