ഫ്രഞ്ച് മിഷ്നറി ഫാദർ ഫ്രാങ്കോയിസ് ലബോർഡിന്റെ സ്മരണകളുമായി കൊൽക്കത്ത

കൊൽക്കത്ത : ക്രിസ്തുമസ്ദിനത്തിൽ 93 -വയസ്സിൽ കൊൽക്കത്തയിൽ അന്തരിച്ച ഫാദർ ഫ്രാങ്കോയിസ് ലബോർടെയുടെ സ്മരണകളുമായി കൊല്കത്തയിലെ പാവങ്ങൾ . പാവങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച മിഷ്നറിയായിരുന്നു ലബോർഡ്. “ഇന്ത്യയിലെ ദരിദ്രർ എന്നെ കൂടുതൽ നല്ല ഒരു ക്രിസ്ത്യാനിയാക്കി” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പാദ്രേ ഇൻസ്റ്റിറ്റിയൂട്ടിലെ വൈദികനായ അദ്ദേഹം 1965 ൽ ഇന്ത്യയിൽ എത്തിയശേഷം പാവപെട്ടവർക്കായും വികലാംഗർക്കയും സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യർക്കായും പ്രയത്നിച്ചു. അദ്ദേഹമാണ് ഹൗറസൗത്ത് പോയിന്റ് എന്ന സംഘടന സ്ഥാപിച്ചത്. 1927 ൽ പാരിസിലാണ് ലബോർഡ് ജനിച്ചത് . ദരിദ്രരോട് ക്രിസ്തുവിന്റെ അനുകമ്പ പ്രകടിപ്പിച്ചുരുന്ന അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ അനീതിക്കെതിരെ അദ്ദേഹത്തിന് ഉണ്ടാകുന്ന കോപം ഓർത്തെടുത്തുകൊണ്ട് ഫാദർ ബിസാര പറഞ്ഞത് ഇപ്രകാരമാണ് “അത് ഒരുപക്ഷെ വിശുദ്ധ കോപം ആയിരിക്കാം കാരണം അതിൽ നിന്ന് ഊർജം സ്വീകരിച്ച് നീതിക്കായി പോരാടാനും പാവങ്ങളെ സഹായിക്കുവാനും അദ്ദേഹത്തിന് സാധിച്ചത്”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group