പ്രാണവായുവിനെ തിരിച്ചറിഞ്ഞിട്ട് ഇന്ന് 250 വർഷം!

ജീവന്റെ നിലനില്പിന് ആധാരമായ പ്രാണവായുവിനെ ലോകം തിരിച്ചറിഞ്ഞിട്ട് ഇന്ന് രണ്ടര നൂറ്റാണ്ടു തികയുന്നു. 1774 ഓഗസ്റ്റ് ഒന്നിന് ഇംഗ്ലണ്ടിൽ യോർക്ഷയറിൽ ലീഡ്സിനടുത്തുള്ള ബ്രിസ്റ്റാൾ എന്ന ഗ്രാമത്തിലെ ഫീൽഡ്ഹെഡിലുള്ള (Bristal, Fieldhead) ഇടുങ്ങിയ മുറിയിലിരുന്ന് ജോസഫ് പ്രീസ്റ്റിലി എന്ന ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണങ്ങളാണ് ഭൂമിയിൽ ജന്തുജാലങ്ങളുടെ അതിജീവന രഹസ്യങ്ങളിലേക്കാണ് വാതിൽ തുറന്നത്.

സൂര്യപ്രകാശത്തെ ഒരു ലെൻസിലൂടെ മർക്യൂറിക് ഓക്സൈഡിലേക്കു കേന്ദ്രീകരിച്ച് ചൂടാക്കിയപ്പോൾ പുറത്തു വന്ന വാതകം ജ്വലനത്തെ ത്വരിതപ്പെടുത്തുന്നതായും ഉന്മേഷദായകമായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. പ്രീസ്റ്റ്ലി ഈ പുതിയ വാതകത്തെ “ഡിഫ്ലോഗിസ്റ്റിക്കേറ്റഡ് എയർ” (dephlogisticated air) എന്നു വിളിച്ചു,

പ്രീസ്റ്റിലി തൻ്റെ കണ്ടെത്തലുകൾ അക്കാലത്തെ പ്രമുഖ ഫ്രഞ്ച് രസതന്ത്ര ശാസ്ത്രജ്ഞനായ ആൻ്റോൺ ലവോസിയർക്ക് (Antoine Lavoisier) വിശദീകരിച്ചു. പ്രീസ്റ്റ്ലിയുടെ കണ്ടെത്തലുകൾ വിപ്ലവകരമായിരുന്നെങ്കിലും, ഫ്രഞ്ച് ലാവോസിയറാണ് “ഡിഫ്ലോഗിസ്റ്റിക്കേറ്റഡ് എയറി”ൻ്റെ സ്വഭാവത്തെ പൂർണ്ണമായും വിശദീകരിച്ചത്. വാസ്തവത്തിൽ ലവോസിയറാണ് പ്രീസ്റ്റിലി കണ്ടെത്തിയ വാതകത്തിനെ “ഓക്സിജൻ” എന്നു പുന:ർനാമകരണം ചെയ്തത്. ലവോസിയുടെ കണ്ടെത്തലുകൾ മഹനീയമായിരുന്നുവെങ്കിലും ജോസഫ് പ്രീസ്റ്റിലിയാണ് ഓക്സിജനെ ആദ്യമായി തിരിച്ചറിഞ്ഞത്. കാൾ വില ഷീലെ (Carl Wilhem Scheele) എന്ന ശാസ്ത്രജ്ഞ 1771 ൽ ഓക്സിജൻ കണ്ടെത്തി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ കണ്ടെത്തലുകൾ അവർ എങ്ങും പ്രസിദ്ധീകരിച്ചില്ല.

ഭൂമിയിൽ 21% ഓക്സിജനാണ് എന്നാണ് കണക്കാക്കുന്നത്.

ഓക്സിജൻ മാത്രമല്ല, പ്രീസ്റ്റ്ലി മറ്റ് നിരവധി വാതകങ്ങളും കണ്ടെത്തി. നൈട്രിക് ഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ് ( nitric oxide, nitrogen dioxide, and carbon monoxide.) എന്നിവയുമാണ് അവയിൽ ചിലത്. ഈ കണ്ടെത്തലുകൾ വാതകങ്ങളുടെ പഠനമായ ന്യുമാറ്റിക് കെമിസ്ട്രി (Pneumatic chemistry) എന്ന ശാസ്ത്രശാഖയുടെ വികാസത്തിൽ വലിയ പങ്ക് വഹിച്ചു.

പ്രീസ്റ്റ്ലിയുടെ മറ്റൊരു കണ്ടുപിടിത്തമായിരുന്നു “സോഡാ വെളളം” (കാർബണേറ്റഡ് വാട്ടർ Artificially Carbonated Water). ലീഡ്സിലെ തൻ്റെ വീട്ടിന് സമീപമുള്ള ബിയർ ഫാക്ടറിയിൽ നടത്തിയ പഠനത്തിലാണ് കാർബൺ ഡൈ ഓക്സൈഡ് വെള്ളത്തിൽ ലയിപ്പിക്കുന്നതിലൂടെ കാർബണേറ്റഡ് വെള്ളം (സോഡാ വെള്ളം) നിർമിക്കാമെന്ന് കണ്ടെത്തിയത്. പ്രീസ്റ്റലിയുടെ ഈ കണ്ടെത്തലിനെ ഏറ്റെടുത്ത ജർമ്മൻ – സ്വിസ് വാച്ച് നിർമ്മാതാവ് ജൊഹാൻ ഷ്വാപ്പെ (Johann Jacob Schweppe) ആണ് ലോകത്ത് ആദ്യമായി ” സോഫ്റ്റ് ഡ്രിങ്ക്” നിർമ്മാണം ആരംഭിച്ചത്. ലോകത്ത് ഇന്നത്തെ പ്രമുഖ സോഡാ വെള്ള നിർമ്മാതാക്കൾ ഷ്വാപ്പേർസ് (Schweppers) ആണ്.

“മായിക്ക റബ്ബർ” എന്നു വിളിക്കുന്ന പെൻസിൽ ഇറേസർ (Rubber Pencil Eraser):
പ്രിസ്റ്റ്ലിയുടെ മറ്റൊരു പ്രസിദ്ധമായ കണ്ടുപിടിത്തമായിരുന്നു. “റബ്ബർ” എന്ന പദം ആദ്യമായി ഉപയോഗിച്ചത് പ്രീസ്റ്റിലിയാണെന്നാണ് കരുതുന്നത്. കൂടാതെ വൈദ്യുതിയെ സംബന്ധിച്ച് പ്രീസ്റ്റിലി നടത്തിയ പഠനങ്ങളും ശ്രദ്ധേയങ്ങളാണ്.

രസതന്ത്രം, ഊർജ്ജതന്ത്രം, തത്വചിന്ത, ക്രൈസ്തവ ദൈവശാസ്ത്രം, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ജോസഫ് പ്രീസ്റ്റിലി. ഫ്രഞ്ച്, അമേരിക്കൻ വിപ്ളവങ്ങളോടുള്ള തൻ്റെ നിലപാട് രാജ്യതാൽപര്യങ്ങൾക്ക് എതിരായിരുന്നു. രാഷട്രീയ സമ്മർദ്ദം ശക്തമായതിനാൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് താമസം മാറ്റേണ്ടി വന്നു. അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡൻ്റായ തോമസ് ജെഫേഴ്സണുമായി അഗാധമായ ആത്മബന്ധം ഉണ്ടായിരുന്നതിനാൽ ജോസഫ് പ്രീസ്റ്റലി തൻ്റെ പഠനങ്ങളും ചിന്തകളുമായി മുന്നോട്ടു പോയി.1804 ഫെബ്രവരി ആറിന് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

കടപ്പാട് : മാത്യു ചെമ്പൂകണ്ടെത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m