തീ​​ര​​ത്തി​​ന്‍റെ ഇ​​ട​​യ​​ന് നാട് ഇന്ന് വിട ചൊല്ലും

21 വ​​ർ​​ഷം മെ​​ത്രാ​​നാ​​യി ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യെ ന​​യി​​ച്ച ഇ​​ട​​യ​​ന് തീ​​ര​​ത്തി​​ന്‍റെ യാ​​ത്രാ​​മൊ​​ഴി.ബിഷപ്പിന്റെ ഭൗതിക ശരീരം ഇ​​ന്നു രാ​​വി​​ലെ 10.30 ന് ​​ആ​​ല​​പ്പു​​ഴ മൗ​​ണ്ട് കാ​​ർ​​മ​​ൽ ക​​ത്തീ​​ഡ്ര​​ലി​​ൽ കബറടക്കും​.

രാ​​വി​​ലെ 6.15 ന് ​​പ്ര​​ഭാ​​ത പ്രാർത്ഥനയ്ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കി. തു​​ട​​ർ​​ന്നു​​ നടന്ന പ്രാർത്ഥനാ ശു​​ശ്രൂ​​ഷ​​യ്ക്ക് തൃ​​ശൂ​​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്തും നേ​​തൃ​​ത്വം ന​​ൽ​​കി.

ഇ​​ന്നു രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ന​​ഗ​​രി​​ കാ​​ണി​​ക്ക​​ൽ ആരംഭിക്കും. ആ​​ല​​പ്പു​​ഴ രൂ​​പ​​ത​​യി​​ലെ എ​​ല്ലാ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ൽ നി​​ന്നു​​മു​​ള്ള ദ​​ർ​​ശ​​ന സ​​മൂ​​ഹം പ്രാർത്ഥനയു​​മാ​​യി ന​​ഗ​​രി​​കാ​​ണി​​ക്ക​​ൽ ച​​ട​​ങ്ങി​​ൽ പ​​ങ്കു​​ചേ​​രും. ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ നി​​ന്ന് ഭൗ​​തി​​കശ​​രീ​​ര​​വു​​മാ​​യി ക​​ണ്ണ​​ൻ​​വ​​ർ​​ക്കി പാ​​ലം, ശ​​വ​​ക്കോ​​ട്ട​​പ്പാ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് വി​​ലാ​​പ​​യാ​​ത്ര ന​​ട​​ത്തും. തു​​ട​​ർ​​ന്ന് ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ ബ​​ലി​​യും അ​​ന്ത്യ​​ക​​ർ​​മ്മങ്ങ​​ളും ആ​​രം​​ഭി​​ക്കും.

ആ​​ല​​പ്പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ബി​​ഷ​​പ് ഡോ.​​ജ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം അ​​തി​​രൂ​​പ​​ത മു​​ൻ അ​ധ്യ​ക്ഷ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സൈ​​ പാ​​ക്യം വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.

ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നു ചേരു​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​ത്തി​ൽ രാ​​ഷ്‌ട്രീയ നേ​​താ​​ക്ക​​ൾ, മ​​ത​​, സാ​​മൂ​​ഹി​​ക രംഗങ്ങളിലെ വി​​ശി​​ഷ്ട​​വ്യ​​ക്തി​​ക​​ൾ, ബി​​ഷ​​പ്പു​​മാ​​ർ തുടങ്ങിയവർ സം​​ബ​​ന്ധി​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group