സമഗ്ര പദ്ധതിയിലൂടെ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കണം :കർദ്ദിനാൾ ജോർജ് ആലഞ്ചേരി

സമഗ്ര പദ്ധതിയിലൂടെ കാർഷികമേഖല പുനരുജ്ജീവിപ്പിക്കണമെന്നും കർഷകർക്കു വേണ്ടിയുള്ള ഫലപ്രദമായ പ്രവർത്തനങ്ങളാണ് സർക്കാരിൽ നിന്നു ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാസർഗോഡു നിന്ന് തിരുവനന്തപുരത്തേക്ക് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം നയിക്കുന്ന കർഷക അതിജീവന യാത്രയ്ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധികളുടെ അടിസ്ഥാനം കാർഷിക മേഖലയിൽ ഉത്പാദനമില്ലാത്തതും കാർഷിക ഉത്പന്നങ്ങൾക്കു വില ലഭിക്കാത്തതുമാണ്. സമഗ്ര പദ്ധതിയിലൂടെ കാർഷികമേഖല പുനരുജ്ജീവിപ്പിക്കണം. കർഷകർ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നതിനോ കടബാധ്യതയിൽ ആത്മഹത്യ ചെയ്യുന്നതിനോ സർക്കാർ ഇടവരുത്തരുതെന്നും കർദ്ദിനാൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group