ഫ്രാൻസിൽ ഇന്ന് ഐക്യദാർഢ്യ ദിനം..

പാരീസ്:(ഫ്രാൻസ് )ഇന്ന് മെയ് ഒൻപത് ഞായറാഴ്ച പൗരസ്ത്യ സഭകളിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കാൻ ഫ്രഞ്ച് മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്. സിറോമലങ്കര,സിറോ മലബാർ,കത്തോലിക്ക സഭകളുൾപ്പെടെയുള്ള ലോകത്തിലെ എല്ലാ പൗരസ്ത്യ ക്രൈസ്തവരോടുമുള്ള നാലാം അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണമാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.പൗരസ്ത്യസഭാ വിശ്വാസികൾ ലോകത്തെ അനേക രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി അനുസ്മരിച്ചു. പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവർ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ മെത്രാന്‍ സമിതി ലക്ഷ്യം വയ്ക്കുന്നത്.സാഹോദര്യ കൂട്ടായ്മയിൽ ഇന്നേ ദിവസം പ്രാർത്ഥിക്കാനും പരസ്പരം പ്രത്യാശയുടെ അടയാളങ്ങൾ കൊണ്ടുവരാനും ഏവരെയും ക്ഷണിക്കുകയാണെന്ന് പൗരസ്ത്യ ദേവാലയങ്ങളെ പിന്തുണയ്ക്കുന്ന ”ഓവ്രെ ഡി ഓറിയന്റ്”എന്ന സന്നദ്ധ സംഘടനയുടെ
അധ്യക്ഷന്‍ ബിഷപ്പ് പാസ്കൽ ഗോൾനിഷ് പറഞ്ഞു.
നമ്മുടെ നാഗരികതയുടെ ചരിത്രമാണ് കിഴക്കൻ ക്രൈസ്തവരുടെ ചരിത്രമെന്നും
മെസൊപ്പൊട്ടേമിയക്കാരുടെയും,ഈജിപ്തു കാരുടെയും ബൈബിളിന്റെയും, റോമാക്കാരുടെയും,
ഗ്രീക്കുക്കാരുടെയും ചരിത്രം, കൂടാതെ യൂറോപ്പിന് സ്വന്തം സ്വത്വം മനസ്സിലാക്കാൻ കഴിയില്ലെന്നും ബിഷപ്പ് പാസ്കൽ ഗോൾനിഷ് പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിലും ആഫ്രിക്കയിലും, കിഴക്കൻ യൂറോപ്പിലും ഭാരതത്തിലുമടക്കമുള്ള പൗരസ്ത്യ സഭകള്‍ക്ക് 160 വർഷത്തിലേറേയായി ”ഓവ്രെ ഡി ഓറിയന്‍റ്”
സഹായമെത്തിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group