ഓട്ടിസം ബാധിച്ച മകൻ അൾത്താര ശുശ്രൂഷകൻ. സിനിമ താരത്തിന്റെ കുറിപ്പ് വൈറലാകുന്നു.

  ഫിലിപ്പീൻസ് :ഓട്ടിസം ബാധിച്ച മകൻ അൾത്താര ശുശ്രൂഷചെയ്യുന്നത് അഭിമാനത്തോടെ പങ്കുവെച്ച ഫിലിപ്പിനോ സിനിമ താരത്തിന്റെ കുറിപ്പ് വൈറലാകുന്നു.ഫിലിപ്പിന്‍സിലെ പ്രശസ്ത ചലച്ചിത്ര, ടെലിവിഷന്‍ നടി കാന്‍ഡി പാംഗിലിനാണ് ‘സന്തോഷവതിയും അഭിമാനിയുമായ ഒരു അമ്മ’യാണ് താനിപ്പോള്‍ എന്നറിയിച്ചുകൊണ്ടുള്ള കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആയിരക്കണക്കിനു പേരുടെ അഭിനന്ദനവും പ്രാര്‍ത്ഥനാശംസകളും സഹിതം ഇപ്പോൾ കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്.
  പന്ത്രണ്ടു വയസ്സുകാരനായ മകന്‍ ക്വെന്റിന്‍ വിശുദ്ധ ബലിയില്‍ പുരോഹിതനോടൊപ്പം അൾത്താര ശുശ്രൂഷിയായി പങ്കെടുക്കുന്ന ഫോട്ടോയും ഇന്‍സ്റ്റാഗ്രാമില്‍ കാന്‍ഡി പോസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമാറ്റ വൈകല്യമുള്ള ക്വെന്റിനെ അള്‍ത്താര ബാലനാക്കാന്‍ ഏറെ ക്ഷമാപൂര്‍വം പരിശീലിപ്പിച്ച അത്മായ പ്രമുഖരുടെ ത്യാഗം വലുതായിരുന്നുവെന്നും വിവരം മുന്‍കൂട്ടിയറിഞ്ഞ് അള്‍ത്താര ശുശ്രൂഷകന്റെ വിശുദ്ധ വസ്ത്രം വാങ്ങിത്തരാന്‍ പല ഇടവകകളില്‍ നിന്നും വിശ്വാസികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കാര്യവും നന്ദിയോടെ അവര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsApp group

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group