കൊളംബിയയിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ ഒരു പോറൽ പോലും ഏൽക്കാതെ നിലനിൽക്കുന്ന മാതാവിന്റെ തിരുസ്വരൂപം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ജൂൺ 15ന് കൊളംബിയയിലെ മിലിറ്ററി ക്യാമ്പ് പരിസരത്ത് നടന്ന കാർ ബോംബാക്രമണത്തിൽ 36 പേർക്ക് പരിക്കേറ്റിരുന്നു,
എന്നാൽ വെറും 65 അടി മാത്രം അകലത്തിലുണ്ടായിരുന്ന മരിയൻ തിരുസ്വരൂപത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല,. ബോംബ് സ്ഫോടനം നടക്കുന്ന ചിത്രങ്ങളും മാതാവിന്റെ തിരുസ്വരൂപവും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.മാതാവിന്റെ പ്രത്യേക സംരക്ഷണം കൊണ്ടുമാത്രമാണ് ജീവഹാനി പറ്റാതെ എല്ലാവരും രക്ഷപ്പെട്ടതെന്ന് കൊളംബിയൻ നാഷണൽ ആർമി ജനറൽ എഡ്വേർഡോ ഇസപ്പെറ്റേറോ പറഞ്ഞു.
ഈ സംഭവത്തിലൂടെ മാതാവിനോടുള്ള തന്റെ വിശ്വാസം വർധിച്ചതായും ജനറൽ പ്രതികരിച്ചു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group