കുമരകത്തെ സെന്റ് ജോൺസ് വടക്കുംകര പള്ളിയിലെ ഓശാനപെരുന്നാൾ ശുശ്രൂഷയിൽ പങ്കെടുത്ത് ജി-20 യുടെ ഷെർപയായി കുമരകത്ത് എത്തിയ അമേരിക്കൻ പ്രതിനിധി ജോൺ വില്യം ഷിൻണ്ടർ.
യുഎസ്എ യിലെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി ബോർഡിന്റെ സെക്രട്ടറി ജനറലായ ജോൺ വില്യം ഷിൻണ്ടർ ഓശാനപെരുന്നാൾ ശുശ്രൂഷയിൽ സംബന്ധിക്കാൻ രാവിലെ 6.40നു തന്നെ ദേവാലയത്തിലെത്തിയിരുന്നു.കനത്ത സുരക്ഷയിലായിരുന്നു പള്ളി സന്ദർശനമെങ്കിൽ ശുശ്രൂഷകൾക്ക് ശേഷം ഇടവക അംഗങ്ങൾക്കൊപ്പംനിന്ന് ഫോട്ടോയും എടുത്ത് വിശേഷങ്ങൾ പങ്കുവച്ചു അദ്ദേഹം.
തികഞ്ഞ കത്തോലിക്ക വിശ്വാസികളായ ജാേൺ വില്യവും കുടുംബവും കുമരകത്ത് എത്തിയ സമയം തന്നെ അന്വേഷിച്ചത് സമീപത്തെ കത്തോലിക്കാ ദേവാലയത്തെക്കുറിച്ചാണ്. ഇദ്ദേഹത്തിന്റെ സെക്രട്ടറി വടക്കുംകര പള്ളി വികാരി ഫാ. ബിജോ അരഞ്ഞാണിയിലിനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു.
വികാരിയുമായി നടത്തിയ കുശലാന്വേഷണത്തിൽ തനിക്ക് അഞ്ചു മക്കളുണ്ടെന്നും മൂന്നാമൻ അമേരിക്കയിൽ വൈദിക വിദ്യാർത്ഥിയാണെന്നും അറിയിച്ചു. രണ്ടു മണിക്കൂറിലേറെ നീണ്ട ആരാധനയിലും കുരുത്തോല പ്രദക്ഷിണത്തിലും സംബന്ധിച്ച ശേഷമാണ് ജോൺ വില്യം ഷെൻണ്ടർ മടങ്ങിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group