കുമരകത്തെ ഓശാനപ്പെരുന്നാളിൽ പങ്കെടുത്ത് ജി-20 ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി

കുമരകത്തെ സെ​​​ന്‍റ് ജോ​​​ൺ​​​സ് വ​​​ട​​​ക്കും​​​ക​​​ര പ​​​ള്ളി​​​യി​​​ലെ ഓ​​​ശാ​​​ന​​​പെ​​​രു​​​ന്നാ​​​ൾ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ പങ്കെടുത്ത് ജി-20 ​​​യു​​​ടെ ഷെ​​​ർ​​​പ​​​യാ​​​യി കു​​​മ​​​ര​​​ക​​​ത്ത് എ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി ജോ​​​ൺ വി​​​ല്യം ഷി​​​ൻ​​​ണ്ട​​​ർ.

യു​​​എ​​​സ്എ യി​​​ലെ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ്റ്റ​​​ബി​​​ലി​​​റ്റി ബോ​​​ർ​​​ഡി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യ ജോ​​​ൺ വി​​​ല്യം ഷി​​​ൻ​​​ണ്ട​​​ർ ഓ​​​ശാ​​​ന​​​പെ​​​രു​​​ന്നാ​​​ൾ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ സം​​​ബ​​​ന്ധി​​​ക്കാ​​​ൻ രാ​​​വി​​​ലെ 6.40നു ​​​ തന്നെ ദേവാലയത്തിലെത്തിയിരുന്നു.ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു പ​​​ള്ളി​​​ സ​​​ന്ദ​​​ർ​​​ശനമെങ്കിൽ ശുശ്രൂഷകൾക്ക് ശേഷം ഇ​​​ട​​​വ​​​ക അം​​​ഗ​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം​​​നി​​​ന്ന് ഫോ​​​ട്ടോ​​​യും എ​​​ടു​​​ത്ത് വി​​​ശേ​​​ഷ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു അദ്ദേഹം.

തി​​​ക​​​ഞ്ഞ ക​​​ത്തോ​​​ലി​​​ക്ക വി​​​ശ്വാ​​​സി​​​ക​​​ളാ​​യ ജാേ​​​ൺ വി​​​ല്യ​​​വും കു​​​ടും​​​ബ​​​വും കു​​​മ​​​ര​​​ക​​​ത്ത് എ​​​ത്തി​​​യ സ​​​മ​​​യം ത​​​ന്നെ അ​​​ന്വേ​​​ഷി​​​ച്ച​​​ത് സ​​​മീ​​​പ​​​ത്തെ ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തെക്കു​​​റി​​​ച്ചാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി വ​​​ട​​​ക്കും​​​ക​​​ര പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ബി​​​ജോ അ​​​ര​​​ഞ്ഞാ​​​ണി​​​യി​​​ലി​​​നെ വി​​​ളി​​​ച്ച് വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​രാ​​​ഞ്ഞി​​​രു​​​ന്നു.

വി​​​കാ​​​രി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ കു​​​ശ​​​ലാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ത​​​നി​​​ക്ക് അ​​​ഞ്ചു മ​​​ക്ക​​​ളു​​​ണ്ടെ​​​ന്നും മൂ​​​ന്നാ​​​മ​​​ൻ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ വൈ​​​ദി​​​ക വി​​​ദ്യാ​​​ർ​​​ത്ഥിയാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട ആ​​​രാ​​​ധ​​​ന​​​യി​​​ലും കു​​​രു​​​ത്തോ​​​ല പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ലും സം​​​ബ​​​ന്ധി​​​ച്ച ശേഷമാണ് ജോ​​​ൺ വി​​​ല്യം ഷെ​​​ൻ​​​ണ്ട​​​ർ മ​​​ട​​​ങ്ങി​​​യ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group