പത്ത് കൽപനകൾ ആലേഖനം ചെയ്ത പുരാതന ശിലാഫലകം ലേലത്തിന്

പത്ത് കൽപനകൾ ആലേഖനം ചെയ്ത ഏറ്റവും പഴക്കമുള്ള ശിലാഫലകം അടുത്ത മാസം ലേലത്തിന് വയ്ക്കാൻ ഒരുങ്ങുകയാണ്.

115 പൗണ്ട് ഭാരവും രണ്ട് അടി ഉയരവുമുള്ള ഈ കല്ല് 1913 ൽ ഇന്നത്തെ ഇസ്രായേലിന്റെ തെക്കൻഭാഗത്ത് ഒരു പുതിയ റെയിൽവേ ലൈനിനായി നടത്തിയ ഖനനത്തിലാണ് കണ്ടെത്തിയത്.

റോമൻ – ബൈസന്റൈൻ കാലഘട്ടത്തിന്റെ അവസാനത്തിൽ ഏകദേശം 1,500 വർഷം പഴക്കമുള്ള ഈ കല്ല് പുരാതനലോകത്തിൽ നിന്നുള്ള ശ്രദ്ധേയമായ ഒരു കരകൗശലവസ്തുവാണ്. എന്നാൽ, ഏറെ നാളുകളായി ഈ ഫലകം വിസ്മൃതിയിലായിരുന്നു.

ആദ്യകാല സിനഗോഗുകൾ, പള്ളികൾ എന്നിവയുടെ സമീപത്തുനിന്നു കണ്ടെത്തിയ ഈ ശിലാഫലകത്തിൽ പാലിയോ-ഹീബ്രു ലിപിയിൽ പത്തു ബൈബിൾ നിയമങ്ങൾ ആലേഖനം ചെയ്തിരുന്നു. കണ്ടെത്തലിന്റെ പ്രാധാന്യം പൂർണ്ണമായും മനസ്സിലാക്കപ്പെടാതെപോയതിനാൽ ഈ കല്ല് മൂന്നു പതിറ്റാണ്ടായി ഒരു വീടിനു പുറത്ത് നടപ്പാതയായി ഉപയോഗിക്കപ്പെട്ടു.

ഭാഗ്യവശാൽ, ഫലകത്തിന്റെ ചരിത്രപരമായ പ്രാധാന്യം ഒടുവിൽ അംഗീകരിക്കപ്പെടുകയും അത് സംരക്ഷിക്കപ്പെടുകയും ചെയ്തു.

1943 ൽ ഒരു പണ്ഡിതനു വിറ്റ ഈ കല്ല്, പേര് വെളിപ്പെടുത്താത്ത ഈ വ്യക്തി, പല വിശ്വാസങ്ങളുടെയും കേന്ദ്രമായ ദിവ്യകൽപനകൾ ഉൾക്കൊള്ളുന്ന ഒരു
പ്രധാന സമരിറ്റൻ ദശകമായി അംഗീകരിച്ചു. അത് യഥാർഥത്തിൽ ഒരു
സിനഗോഗിലോ, സ്വകാര്യ
വാസസ്ഥലത്തോ
പ്രദർശിപ്പിച്ചിരിക്കാമെന്ന് ഫലകം ലേലം ചെയ്യുന്ന സോഥെബിസ് വെളിപ്പെടുത്തുന്നു.

യഹൂദ, ക്രിസ്ത്യൻ പാരമ്പര്യങ്ങൾക്ക് പൊതുവായുള്ള ബൈബിളിൽ നിന്നുള്ള വാക്യങ്ങളെ അടുത്തറിയുന്ന 20 വരികൾ ഈ കല്ലിൽ ഉണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group