ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് ആറ് മരണം

ഒഡീഷയിലെ ജജ്പൂര്‍ റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് അടിയില്‍പ്പെട്ട് ആറ് തൊഴിലാളികള്‍ മരിച്ചു.

അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഗുഡ്‌സ് ട്രെയിനിന് എഞ്ചിന്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാല്‍ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച്‌ മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം.

ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകള്‍ക്കടിയില്‍ അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ജജ്പൂര്‍ കിയോഞ്ചര്‍ റോഡിന് സമീപം റെയില്‍വേ ജോലിക്കായുള്ള കരാര്‍ തൊഴിലാളികളാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ഡി ആര്‍ എം ഖുര്‍ദാ റോഡിന്റെ നേതൃത്വത്തില്‍ ഡിവിഷണല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 2009ല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇതേ സ്ഥലത്ത് അപകടത്തില്‍പ്പെട്ടിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group