നിക്കരാഗ്വയിലെ ക്രൈസ്തവ വിരുദ്ധത തുടർക്കഥയാകുന്നു; 1500 സന്നദ്ധ സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കി ഭരണകൂടം

നിക്കരാഗ്വയിലെ ക്രൈസ്തവ വിരുദ്ധത തുടർക്കഥയാകുന്നു. ഡാനിയൽ ഒർട്ടെഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം 1500 സന്നദ്ധ സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കുകയും രണ്ടു വൈദികരെകൂടി റോമിലേക്ക് നാടുകടത്തുകയും ചെയ്തു.

1,500 ഓർഗനൈസേഷനുകൾ റദ്ദാക്കാനുള്ള തീരുമാനം മന്ത്രിതല കരാർ 38-2024-OSFL വഴിയാണ് പ്രഖ്യാപിച്ചത്.

1,500 എൻജിഒകൾ “ഒന്ന് മുതൽ 35 വർഷം വരെയുള്ള കാലയളവിലെ അവരുടെ സാമ്പത്തിക വിവരങ്ങൾ റിപ്പോർട്ട് ചെയ്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവയുടെ നിയമപരമായ പ്രവർത്തനാനുമതി റദ്ദാക്കിയത്. കൂടാതെ അറ്റോർണി ജനറലിൻ്റെ ഓഫീസ് ഈ സംഘടനകളുടെയെല്ലാം വസ്തുവകകളും സാമ്പത്തിക വിഭാഗങ്ങളും സർക്കാരിലേക്ക് മാറ്റണമെന്നും മന്ത്രിതല കരാർ വ്യക്തമാക്കുന്നു. ലാ പ്രെൻസ എന്ന പത്രം പറയുന്നതനുസരിച്ച്, ഒരു മന്ത്രിതല കരാറിലൂടെ ഇത്രയും വലിയ എൻജിഒകളെ സർക്കാർ അടച്ചുപൂട്ടുന്നത് ഇതാദ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group