വിദഗ്ധ സമിതിയുടെ നിയമനം വിധിയുടെ സത്ത ഇല്ലാതാക്കും: അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ

കോട്ടയം: ഹൈക്കോടതിയുടെ ന്യൂനപക്ഷ സ്കോളർഷിപ്പ് വിധിയുടെ സത്ത വിദഗ്ധ സമിതിയുടെ നിയമനത്തിലൂടെ ഇല്ലാതാകുമെന്ന് കേസ് വാദിയായ അഡ്വ. ജസ്റ്റീൻ പള്ളിവാതുക്കൽ. വിദഗ്ധ സമിതിയുടെ ഒരു അഭിപ്രായത്തിനും ഹൈക്കോടതി യുടെ വിധിയെ മറികടക്കാൻ ആവില്ലെന്ന സത്യം സർക്കാർ മറന്നുപോകുന്നു. പുതിയ വിദ്യാഭ്യാസവർഷം തുടങ്ങിയ സാഹചര്യത്തിൽ വിദ്യാർഥികളുടെ നന്മയ്ക്കായി ഹൈക്കോടതി വിധി നടപ്പിലാക്കുകയാണ് ഒരു ജനക്ഷേ മസർക്കാർ ചെയ്യേണ്ടത്. ഹൈക്കോടതി വിധിയെ മറികടക്കാനുംള്ള ഏതൊരു രാഷ്ട്രിയ തിരുമാനവും കൂടുതൽ നിയമക്കുരുക്കിലേക്ക് സർക്കാരിനെ കൊണ്ടു പോകുമെന്നു അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group