ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർ ദേവാലയങ്ങൾ സന്ദർശിക്കരുതെന്ന് അഭ്യർത്ഥിച്ച് ടോക്കിയോ ബിഷപ്പ്

ടോക്കിയോ :ഒളിമ്പിക്സിൽ പങ്കെടുക്കാൻ എത്തുന്ന അത്‌ലറ്റുകൾ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദേവാലയങ്ങളിൽ സന്ദർശനം നടത്തരുതെന്ന് അഭ്യർത്ഥിച്ച് ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിസിയോ ഐസോ കിക്കുച്ചി.കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്തെ ഉയർന്ന സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി ബിഷപ്പ് രംഗത്തുവന്നിരിക്കുന്നത്.
നാം കോവിഡ് രോഗബാധിതരാകില്ലെന്നും മറ്റുള്ളവരെ രോഗം ബാധിക്കാൻ അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കാണമെന്നും ആർച്ച് ബിഷപ്പ് കിക്കുച്ചി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മത്സരങ്ങളിൽ പങ്കെടുക്കാൻ വരുന്നവരുടെ ആത്മീയ കാര്യങ്ങൾക്കുവേണ്ടി രൂപത നേരത്തെ തന്നെ പ്ലാനുകൾ നിശ്ചയിച്ചിരുന്നു എന്നാൽ കൊറോണ പകർച്ചവ്യാധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവയെല്ലാം റദ്ദാക്കുകയാണ് രൂപത നേതൃത്വം ഇപ്പോൾ ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു അഭ്യർത്ഥന ടോക്കിയോ ബിഷപ്പ് നടത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group