മതബോധനത്തിനായി ജീവിതം മാറ്റിവച്ച ഫിലിപ്പിനോയുടെ നാമകരണ നടപടികൾക്ക് തുടക്കം

മതബോധനത്തിനായി തന്റെ ജീവിതം മുഴുവനും മാറ്റിവച്ച അൽമായ സ്ത്രീയായ കാലൂറിംഗ് ഫ്രാങ്കോയുടെ നാമകരണ നടപടികൾക്ക് തുടക്കം.

വലിയ ശമ്പളം ലഭിച്ചിരുന്ന തൻ്റെ ജോലി ഉപേക്ഷിച്ചാണ് സന്നദ്ധപ്രവർത്തകയായ ഒരു കാറ്റകിസ്റ്റ് ആകാനായി അവർ ഇറങ്ങി തിരിച്ചത്. എല്ലാവരും അവരെ വളരെ പുണ്യവതിയും വിശ്വസ്തയുമായി കരുതിയിരുന്നു. 2011-ൽ തൻ്റെ 75-ാമത്തെ വയസ്സിൽ മരിച്ച കാലൂറിംഗിന്റെ നാമകരണനടപടികൾ പസിഗ് രൂപതാ ബിഷപ്പ് മൈലോ ഹുബർട്ട് വെർ ഗാരയാണ് ഔദ്യോഗികമായി തുടക്കമിട്ടത്.

“ഇടവകയെയും അവിടത്തെ പാവങ്ങളെയും സഹായിക്കുന്നതിൽ കാലൂറിംഗിന് ഒരിക്കലും മടുപ്പുണ്ടായിരുന്നില്ല. വളരെ ലളിതമായ രീതിയിലാണ് അവർ സഭയെ സഹായിച്ചത്. കുട്ടികളെ വേദപാഠം പഠിപ്പിച്ചുകൊണ്ട് ഒട്ടും അസാധാരണമല്ലാത്ത രീതിയിൽ അവർ തന്റെ കർത്തവ്യം നിറവേറ്റി. ഈശോയെക്കുറിച്ച് പഠിപ്പിച്ചു ഈശോയെപ്പോലെയായി തീർന്ന ഒരു വിശുദ്ധജന്മമായിരുന്നു അവരുടേത്“ ബിഷപ്പ് വെർഗര അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group