പി​താ​ക്കന്മാ​രു​ടെ വേ​ർ​പാ​ടി​ൽ ​എക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക ​ അനുശോചനം അറിയിച്ചു.

സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷന്മാ​രാ​യി​രു​ന്ന അ​ഭി​വ​ന്ദ്യ ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലീ​ത്ത, അ​ഭി​വ​ന്ദ്യ ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പൊ​ലീ​ത്ത, ​മല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മേ​ല​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ എന്നിവരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സെ​ൻ​റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.
എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്റെ വളർച്ചയ്ക്ക് പി​താ​ക്കന്മാ​ർ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും ഓ​ർ​മ്മി​ക്ക​പ്പെ​ടുമെന്ന് ഫാ. ​ജോ​ണ്‍ തോ​മ​സ് പ​റ​ഞ്ഞു.
പി​താ​ക്കൻമാരോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി യോ​ഗത്തിൽ ഒ​രു നി​മി​ഷം മൗ​ന​മാ​ച​രി​ച്ചു. ​സൂം പ്ലാ​റ്റ​ഫോ​മി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ൻ​റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച് ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ ഡോ. ​സി.​വി. മാ​ത്യു, ബി​ഷ​പ്പ് ഡോ. ​ജോ​ണ്‍​സി ഇ​ട്ടി എ​ന്നി​വ​ർ സംസാരിച്ചു.
എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പ്രേം​സി ജോ​ണ്‍ യോഗത്തിൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​ണ്‍ താ​മ​ര​വേ​ലി​ൽ കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group