ശൈത്യകാല കൊടുംകാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആഹ്വാനം നൽകി US ബിഷപ്പ് .

തെക്കൻ അമേരിക്കയിൽ കഴിഞ്ഞ ദിവസമുണ്ടായ അതിശൈത്യ കൊടുംകാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ലോസ് ഏഞ്ചലസ് ആർച്ച് ബിഷപ്പ് ജോസ് ഗോമസ് അഭ്യർത്ഥിച്ചു. ശീതകാല കൊടുംകാറ്റിൽ മരണമടഞ്ഞവർക്കയും പരിക്കേറ്റ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അവർക്കുവേണ്ട സഹായം നൽകണമെന്നും US ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റ് കൂടിയായ ബിഷപ്പ് ഗോമസ് അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ആദ്യം സഹായം എത്തിക്കുമെന്നും നോമ്പുകൾ ധ്യാനധർമത്തിന്റെ ഭാഗമായി എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. US ബിഷപ്പുമാരുടെ കോൺഫറൻസ് കാത്തോലിക് ചാരിറ്റീസ് തുടങ്ങിയവ വഴി സഹായ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. തെക്കൻ അമേരിക്കയിലെ ടെക്‌സാസിൽ വീശിയ ശൈത്യകാറ്റിൽ 24 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട് . വൈധ്യുതബന്ധം പൂർണമായും തകരാറിലായി ഗതാഗതബന്ധം പൂർണമായും തടസ്സപെട്ടു. ദുരിതത്തിലായവർക്ക് സഹായസഹകരണം ഉറപ്പാക്കാൻ എല്ലാ രൂപതകൾക്കും നിർദ്ദേശം നൽകിയതായും ബിഷപ്പ് അറിയിച്ചു. “നമ്മുടെ പരിശുദ്ധ അമ്മയുടെ കറയറ്റഹൃദയത്തിലേക്ക് കഷ്ട്ടപ്പെടുന്ന എല്ലാവരെയും ഞാൻ ഏൽപ്പിക്കുന്നു. പരിശുദ്ധ ‘അമ്മ അവർക്ക് ആശ്വാസവും സമാധാനവും നൽകട്ടെ. ബിഷപ്പ് കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group