ആലപ്പുഴ രൂപതയുടെ ന്യൂസ് പോർട്ടൽ ആലപ്പി ന്യൂസ് ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: രൂപത മാസ് മീഡിയാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ രൂപത യുടെ ന്യൂസ് പോർട്ടലായ ആലപ്പി ന്യൂസിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം ആറിന് ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിക്കും.
വിനോദ് മേനോൻ പി.ജെ ജെ. ആന്റണി, ഫ്രാൻസീസ് നോറോണ എന്നിവർ ആശംസ നേരും. ടെൻഷ്യ കമ്പനിയുടെ ഉടമ ജോയി സെബാസ്റ്റ്യനും സംഘവും ചേർന്നാണ് ഇതു രൂപകല്പന ചിരിക്കുന്നത്. ഡയി സെബാസ്റ്റ്യൻ ന്യൂസ് പോർട്ടലിന്റെ സവിശേഷതകൾ വിശദീകരിക്കും. ന്യൂസ് പോർട്ടലിൽ രണ്ടു ഭാഗങ്ങളുണ്ട്. പൊതുവിവരങ്ങൾ, സഭാവാർത്തകൾ. സഭാവാർത്തകളിൽ സാർവത്രിക സഭാവാർത്തകൾ, കേരള സഭാ വാർത്തകൾ, ആലപ്പുഴ രൂപതാ വാർത്തകൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുമുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group