2025 ജൂബിലി വർഷത്തിന്റെ ഭാഗമായി വത്തിക്കാൻ ലോഗോ മത്സരം സംഘടിപ്പിക്കുന്നു

2025-ലെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് വത്തിക്കാൻ ലോകവ്യാപകമായി ഔദ്യോഗിക ലോഗോ മത്സരം സംഘടിപ്പിക്കുന്നു.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനo ഇന്നലെയാണ് വത്തിക്കാൻ നടത്തിയത് .

ലോഗോകൾ ഏപ്രിൽ ഒന്നുമുതൽ മെയ് 20 വരെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാവുന്നതാണ്.

പിൽഗ്രിംസ് ഓഫ് ഹോപ്പ് എന്നതാണ് ജൂബിലിയുടെ മുദ്രാവാക്യം. പൊന്തിഫിക്കൽ കൗൺസിൽ ഫോർ ദ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷനാണ് ലോഗോ മത്സരം
സംഘടിപ്പിക്കുന്നത്.

വ്യക്തികൾക്കോ ടീമായോ മത്സരത്തിൽ പങ്കെടുക്കാം.ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച 2000 ലെ മഹാജയന്തിയെ തുടർന്നുവരുന്ന സഭയിലെ ആദ്യത്തെ സാധാരണ ജൂബിലിയായിരിക്കും 2025 ലേത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group