മരണത്തെമറികടന്ന് പൗരോഹിത്യത്തെ സ്നേഹിച്ച ഏലിയാസച്ചന്റെ അനുഭവസാക്ഷ്യം….!!!

തലശ്ശേരി അതിരൂപതയിലെ ചെറുപുഴ ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന
ഫാ.ഏലിയാസ് എടൂകുന്നേലച്ചന്റെ അനുഭവസാക്ഷ്യം കേട്ട് കണ്ണ് നിറയാത്തവർ ഉണ്ടാകില്ല…!!!തന്റെ ജീവിതസാക്ഷ്യം
മരിയൻ സൈന്യം വേൾഡ് മിഷനോട് പങ്കുവയ്ക്കുകയായിരുന്നു ഈ യുവവൈദീകൻ….2012-ൽ തിയോളജി പഠനത്തിനായി റോമിലേക്ക് പോയ അച്ചന് യാദൃശ്ചികമായി ചെവിക്ക് കേൾവിക്കുറവ് അനുഭവപ്പെട്ടു…
തുടർന്നുള്ള പരിശോധനയിൽ തിരിച്ചറിഞ്ഞു അദ്ദേഹത്തിന് ബ്രെയിൻ ട്യൂമർ ആണെന്ന്…
മനുഷ്യനായി പിറന്ന ഏതൊരുവനും
ഹൃദയം തകരുന്ന നിമിഷം…!!!മരണം മാത്രമേ മുന്നിലൂള്ളൂയെന്ന് തിരിച്ചറിയുന്ന നിമിഷം…!!!പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ അച്ചനെ എറണാകുളം ലിസി ആശുപത്രിയിൽ വച്ച് ഫെബ്രുവരി 28 ന് ഒൻപതു മണിക്കൂർ നീണ്ട ശാസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി…
ബ്രെയിൻ ട്യൂമർ എന്ന രോഗത്തെപ്പറ്റി അറിയാവുന്നവരൊക്കെ വിധിയെഴുതി അച്ചൻ മരിച്ചുപോകുമെന്ന്…..പക്ഷേ, തമ്പുരാന്റെ ഹിതം മറിച്ചായിരുന്നു…
പൗരോഹിത്യത്തിലേക്ക് വിളിച്ച തമ്പുരാൻ തന്നെ കൈവിടില്ലെന്ന ബോധ്യം ഈ വൈദീകനിൽ നിറഞ്ഞു നിന്നിരുന്നു….അതുകൊണ്ട് തന്നെ അവിടുന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു….
വീണ്ടും പഠനം തുടർന്നു…പരിശീലനത്തിന്റെ
അവസാനവർഷത്തിൽ 2017 ഒക്ടോബർ മാസം ഒൻപതാം തിയതി വീണ്ടും രണ്ടാമത്തെ ശസ്ത്രക്രിയയും നടന്നു…ഗുരുതരമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ നിമിഷങ്ങളിലും അദ്ദേഹം തെല്ലും ഭയന്നില്ല….
”എനിക്കുറപ്പുണ്ടായിരുന്നു എന്നെ വിളിച്ച തമ്പുരാൻ എന്നെയൊരു പുരോഹിതനായി ഉയർത്തുമെന്ന്….”
അദ്ദേഹത്തിന്റെ വാക്കുകൾ
തമ്പുരാനിലുള്ള ഉറച്ച വിശ്വാസമായിരുന്നു…

പതിനാലു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്ക് ശേഷം അത്ഭുതമെന്ന് പറയട്ടെ… ദൈവം അച്ചനെ സുഖപ്പെടുത്തി…!!!2018ഡിസംബർ 26 ന് എല്ലാവിധ രോഗങ്ങളിൽ നിന്നും മോചിതനായി, ക്രിസ്തുവിന്റെ പുരോഹിതനായി…ഈശോയ്ക്ക് വേണ്ടി ബലിയാകുവാനുള്ള എന്റെ അതിയായ ആഗ്രഹത്തെ അവിടുന്ന് കണ്ടു….!!!വീണ്ടും അദ്ദേഹം പറയുകയാണ്…. എനിക്ക് കുറവുകളുണ്ട്….ഒരു ചെവിക്ക് കേൾവിയില്ല… ഒരു കണ്ണിന് കാഴ്ചയില്ല… നടക്കാൻ ബുദ്ധിമുട്ടുണ്ട്….”ഈ കുറവുകൾക്കിടയിലും ഈ പുരോഹിതൻ പറയുന്നു..
കുറവുകളെ നിറവുകളാക്കുന്ന തമ്പുരാൻ നമ്മോടൊപ്പമുണ്ടെന്ന്….
അതെ…. ഏലിയാസച്ചൻ പറയുന്നതുപോലെ
വിശുദ്ധ ഗ്രന്ഥത്തിൽ ഏശയ്യയുടെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്….

“നിന്നെക്കുറിച്ചുള്ള ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്…. അത് നാശത്തിനല്ല…. ക്ഷേമത്തിനുള്ള പദ്ധതിയാണ്..”

Aji Joseph KavunkAl ✍️
Chief editor,
Marian Vibes, Catholic News


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group