വത്തിക്കാനിൽ പ്രായശ്ചിത്ത പ്രാർത്ഥനകൾ നടത്തി

കഴിഞ്ഞ ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ബലിപീഠത്തില്‍ കയറി പോളിഷ് സ്വദേശി നഗ്നത പ്രദർശിപ്പിച്ചതിന് പിന്നാലെ ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ് പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ ഗാംബേറ്റി ദേവാലയത്തിനുള്ളിൽ പ്രായശ്ചിത്ത പ്രാർത്ഥനകൾ അർപ്പിച്ചു. കാനോൻ നിയമപ്രകാരമാണ് പ്രായശ്ചിത്ത പ്രാർത്ഥനകൾ നടന്നത്. വിശ്വാസപ്രമാണം ചൊല്ലിയതിനു ശേഷം കർദ്ദിനാൾ ശുദ്ധീകരണത്തിന്റെ അടയാളമായി വിശുദ്ധ ജലം ആശിർവദിച്ചതിനു ശേഷം അത് ബലിപീഠത്തിന്റെ മുകളിൽ തളിച്ചു പ്രാര്‍ത്ഥന നടത്തുകയായിരുന്നു.

ഇതിനുശേഷം രണ്ട് സന്യാസിനികളെത്തി ബലിപീഠത്തിന്റെ മുകളിൽ തുണികൾ വിരിച്ചു. പിന്നാലേ തിരിയും, പൂക്കളും, കുരിശും ബലിപീഠത്തിന്റെ മുകളിൽ സ്ഥാപിച്ചു. വിശുദ്ധ സ്ഥലം അശുദ്ധമാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ നടന്നാൽ ഉടനെ തന്നെ പ്രായശ്ചിത്തം നിർവഹിക്കണമെന്നാണ് കാനോൻ നിയമത്തിൽ നിഷ്കർഷിക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group