ക്രിസ്തുമസിനും നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു

ക്രിസ്തുമസ് തലേന്നും നൈജീരിയയിൽ ക്രൈസ്തവർക്കുനേരെ ആക്രമണം.

ക്രിസ്മസ് തലേന്ന്, നൈജീരിയയിലെ മുഷുവിലുണ്ടായ ആക്രമണത്തിൽ 16 പേരെ കൊലപ്പെടുത്തിയതായി നൈജീരിയൻ ആർമി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

മാംഗുവിന്റെയും ബോക്കോസിന്റെയും പ്രാദേശിക ഭരണപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന ഗ്രാമമാണ് മുഷു. പ്രദേശത്തിന്റെ ഒരുഭാഗം കർഫ്യൂ വിലാണെങ്കിലും ഗ്രാമവാസികൾ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും നടന്നത് ക്രൂരമായ ആക്രമണമാണ്.

സംസ്ഥാന ഗവർണർ കാലേബ് മുത്ഫ്വാങ് ആക്രമണത്തെ ‘ക്രൂരവും ന്യായരഹിതവുമായ ആക്രമണം’ എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹം ഈ ആക്രമണത്തെ അപലപിച്ചു. കഴിഞ്ഞ 20 വർഷമായി ക്രൈസ്തവ സമൂഹങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ സർക്കാരിനും സുരക്ഷാസേനയ്ക്കും കഴിഞ്ഞിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group