കൊച്ചി മെട്രോ സ്റ്റേഷനിലും ഇന്‍ഫോപാര്‍ക്ക്

സൗത്ത് കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് ഇന്‍ഫോപാര്‍ക്ക് വരുന്നു.ആറ് നിലകളിലായി 39,880 ചതുരശ്ര അടിയില്‍ ഫ്ളെക്സി വര്‍ക്ക്സ്പേസുകള്‍ സ്ഥാപിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്.

സൗത്ത് മെട്രോ സ്റ്റേഷനില്‍ ഐ.ടി വര്‍ക്ക്‌സ്‌പെയ്‌സ് നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

500 ഓളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. കോ വര്‍ക്കിംഗ് സ്പേസിന്റെ ആവശ്യം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഫ്ളെക്സി വര്‍ക്ക് സ്പേസ് ഇവിടെ ഒരുക്കുന്നത്.2024 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന സൗത്ത് മെട്രോ സ്റ്റേഷനിലെ വര്‍ക്ക് സ്പേസ്, ഐ.ടി വളര്‍ച്ചയിലെ പ്രധാന ചുവടുവെയ്പ്പാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group