ഇന്ത്യയിൽ ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ വർധിക്കുന്നു..

ന്യൂഡൽഹി : ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ആറു മാസങ്ങളിൽ 17 സംസ്ഥാനങ്ങളിൽ നിന്നായി 154ൽപരം അക്രമ സംഭവങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറമാണ് ക്രൈസ്തവ ആക്രമണങ്ങൾ സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഏറ്റവും കൂടുതൽ ക്രൈസ്തവ അക്രമണം നടന്നത് ജനുവരി മാസത്തിൽ ആണെന്നും
ഛത്തീസ്ഗഡിലും ഝാർഖണ്ഡിലുമാണ് ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ നടന്ന സംസ്ഥാനങ്ങൾ എന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങളിൽ പാസാക്കുന്ന മതപരിവർത്തന നിയമത്തിന്റെ മറവിലാണ് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ ഭൂരിഭാഗവും ഇന്ത്യയിൽ നടന്നിരിക്കുന്നത്. ഡൽഹിയിൽ ഇന്നലെ ദേവാലയം പൊളിച്ചു മാറ്റിയതും ക്രൈസ്തവ വിരുദ്ധതയുടെ മറ്റൊരു മുഖം കൂടിയാണ് വെളിവാക്കുന്നത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group