കായൽ ഗതിമാറി ഒഴുകുന്നു; ആശങ്കയിൽ പ്രദേശവാസികൾ

വേളി കായൽ ഗതിമാറി ഒഴുകാൻ തുടങ്ങിയതോടെ ആശങ്കയിലായി തീരവാസികൾ. അറബിക്കടലിൽ ചേരുന്ന പൊഴി മുഖത്താണ് കായൽ ഗതി മാറി ഒഴുകുന്നത്. ഒഴുക്ക് ശക്തമായാൽ കടൽഭിത്തി തകരുമോ എന്ന് ഭയന്നാണ് നാട്ടുകാർ ജീവിക്കുന്നത്.

രണ്ടാഴ്ച്ച മുൻപ് തിരുവനന്തപുരത്തെ വെള്ളത്തിൽ മുക്കിയ മഴ തന്നെയാണ് വേളിക്കാർക്കും വില്ലനായത്. മഴയിൽ വേളി പൊഴി മുറിഞ്ഞതോടെ വെള്ളം കടലിലേക്ക് ഒഴുകി ചേരാൻ തുടങ്ങി. വലിയ അളവിൽ കുതിച്ചെത്തിയ വെള്ളമാണ് പൊഴിയുടെ സ്ഥാനം മാറ്റിയത്. തീരത്ത് വലിയ മണൽത്തിട്ട രൂപപ്പെട്ടതോടെ ഒരാഴ്ചയായി കായൽ വടക്കോട്ടു ഗതിമാറി ഒഴുകുകയാണ്. ഇങ്ങനെ തുടരുകയാണ് എങ്കിൽ കടൽ ഭിത്തിയുടെ അടിത്തട്ടിലെ കല്ലുകൾ ഒഴുകിപ്പോകുമെന്നാണ് നാട്ടുകാർ പറയുന്നത്. പൊഴി മുഖത്തെ മണൽ മാറ്റി ഒഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group