തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പണം, വിലപിടിപ്പുള്ള വസ്തുക്കള്‍ കയ്യിലുണ്ടെങ്കില്‍ രേഖ നിര്‍ബന്ധം; കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക പൊലീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പരിശോധന ശക്തമാക്കി അധികൃതർ.

പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോകുന്നവർ ഇതിന്റെ മതിയായ രേഖകള്‍ കൈവശം വെച്ചിരിക്കണം. കേരള അതിർത്തികളില്‍ കർണാടക പൊലീസും കർശന പരിശോധനയാണ് നടത്തുന്നത്.

50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും. കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നുവരുന്നവര്‍ ഏറെയാണ്. ബാങ്കില്‍ നിന്നോ എടിഎമില്‍ നിന്നോ പണം പിൻവലിച്ചിട്ടുണ്ടെങ്കില്‍ രസീതോ ബന്ധപ്പെട്ട പാസ്ബുകോ ഹാജരാക്കാം. വിവാഹങ്ങള്‍ അല്ലെങ്കില്‍ ബിസിനസ് സംബന്ധമായ ഇടപാടുകള്‍ പോലുള്ളവയ്ക്കുള്ള പണമാണെങ്കില്‍ ക്ഷണ കാർഡോ പ്രസക്തമായ ബിസിനസ് രേഖകളോ കൈവശം ഉണ്ടായിരിക്കണം.

തലപ്പാടി, ആനേക്കല്‍, സാലെത്തൂർ, ഈശ്വരമംഗല, ജാല്‍സൂർ എന്നിവിടങ്ങളില്‍ അടക്കം ദക്ഷിണ കന്നഡ ജില്ലയില്‍ ഒമ്ബത് അന്തർസംസ്ഥാന, ഏഴ് അന്തർജില്ല, ഏഴ് ലോകല്‍ ചെക്പോസ്റ്റുകള്‍ കർണാടക പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന മേഖലകളില്‍ മൊബൈല്‍ സ്ക്വാഡുകളും സജീവമാണ്. കൊല്ലൂർ വഴി ബൈന്തൂർ, കുന്താപൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group