രാജ്യത്തെ കണ്ണുനീരിൽ ആഴ്ത്തിക്കൊണ്ട് ജൂൺ രണ്ടിന് ഒറീസയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 28 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ആളെത്തിയില്ല.
295 പേരുടെ മരണത്തിനിടയാക്കിയ അപകടം കഴിഞ്ഞ് മൂന്നുമാസമായെങ്കിലും 28 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനാണ് ബന്ധുക്കൾ എത്താത്തത്.
ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രത്യേകം സജ്ജീകരിച്ച ഫ്രീസറിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് എയിംസ് മെഡിക്കൽ സൂപ്രണ്ട് ദിലീപ് പാരിദ അറിയിച്ചു. ബന്ധുക്കൾ ഇനിയും എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group