‘രജിസ്ട്രേഷൻ ഫീസ് അടച്ച് കസ്റ്റമർ സർവീസ് പ്രതിനിധിയാവാം, പ്രതിഫലം 28,000 രൂപ’; മെസേജ് വ്യാജം

ദില്ലി : : എത്രയെത്ര തൊഴില്‍ പരസ്യങ്ങളാണ് ഓരോ ദിവസവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള പരസ്യങ്ങളും ഇതിലുണ്ട്.

കൗശല്‍ ഭാരത് കൗശല്‍ ഭാരത് യോജന പദ്ധതിക്ക് കീഴില്‍ കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നു എന്ന തരത്തിലാണ് ഒരു കത്ത് വാട്‌സ്‌ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വിശ്വസനീയമായി തോന്നുന്ന തരത്തില്‍ സ്‌കില്‍ ഇന്ത്യയുടെ ലോഗോയും മറ്റ് വാട്ടര്‍മാര്‍ക്കുകളും ഈ കത്തില്‍ കാണാം. 28,000 രൂപ പ്രതിഫലത്തിലാണ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികളെ നിയമിക്കുന്നതെന്നും അപ്പോയിന്‍റ്‌മെന്‍റിന് മുമ്ബ് 1,350 രൂപ അടച്ച്‌ രജിസ്റ്റര്‍ ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്‌കാന്‍ ചെയ്‌ത് ഈ തുക അടയ്ക്കാനുള്ള ക്യൂആര്‍ കോഡ് കത്തിനൊപ്പം കാണാം. ജോലിയെ കുറിച്ചുള്ള മറ്റേറെ വിവരങ്ങളും കത്തില്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു ജോലി പോയിട്ട് പദ്ധതിയേ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. കൗശല്‍ ഭാരത് കൗശല്‍ ഭാരത് യോജന പദ്ധതിക്ക് കീഴില്‍ 28,000 രൂപ പ്രതിഫലത്തോടെ കസ്റ്റമര്‍ സര്‍വീസ് പ്രതിനിധികളെ നിയമിക്കുന്നു എന്ന പ്രചാരണം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം പൊതുജനങ്ങളെ അറിയിച്ചു. ഈ പേരിലൊരു പദ്ധതി കേന്ദ്ര സര്‍ക്കാരിന് ഇല്ലായെന്നും പിഐബി ഫാക്‌ട് ചെക്കിന്‍റെ ട്വീറ്റിലുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group