മതപരിവർത്തന ആരോപണം.. ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം…

റൂര്‍ക്കി:ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ സോളാനിപുരം കോളനിയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ആരാധനാലയത്തിന് നേരെ ആക്രമണം.പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ രാവിലെ 10 മണിയോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് എത്തിയ ഒരു സംഘം ആളുകള്‍ മതപരിവര്‍ത്തനം ചെയ്യുകയാണ് എന്നാരോപിച്ചു കൊണ്ട് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അക്രമാസക്തരായ ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥന തടസ്സപ്പെടുത്തിക്കൊണ്ട് പ്രാര്‍ത്ഥനാലയം അലങ്കോലമാക്കുകയും, അക്രമികളെ ശാന്തരാക്കുവാന്‍ ശ്രമിച്ച ക്രിസ്ത്യാനികളില്‍ ചിലരെ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന്‍ ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നാണ് റൂര്‍ക്കി സര്‍ക്കിള്‍ ഓഫീസര്‍ വിവേക് കുമാര്‍ പറയുന്നത്. ക്രൈസ്തവ പ്രതിനിധികളും, അക്രമി സംഘത്തിന്റെ പ്രതിനിധികളും സ്റ്റേഷനിലെത്തി തങ്ങളുടെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group