വടകരയിൽ വൻ മയക്കു മരുന്ന് വേട്ട. യുവാവ് പിടിയിൽ.

കണ്ണൂർ :’54 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വടകര മുട്ടുങ്ങൽ വെസ്റ്റ് കല്ലറക്കൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് വലയിലായത്.

ന​ഗരത്തിലെ ലിങ്ക് റോഡിന് സമീപം പ്രവർത്തിക്കുന്ന സിറ്റി ലോഡ്ജിലെ മുറിയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. വടകരയിലെ ഏറ്റവും വലിയ എം ഡി എം എ വേട്ടയാണിത്.

ലഹരി വസ്തു കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചതാണെന്നാണ് വിലയിരുത്തൽ. ഇയാൾ വില്പനക്കാരനാണോ എന്ന് പരിശോധിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഇയാളിൽ നിന്ന് ശേഖരിച്ച് വരുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group