കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ആക്കും : ലോക്‌നാഥ്‌ ബഹ്‌റ

കൊച്ചി : പ്രതിദിനം ഒരുലക്ഷം യാത്രക്കാർ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ലോക്‌നാഥ്‌ ബഹ്‌റ.

2025 ആഗസ്റ്റ് 15 ന് മെട്രോ സെക്കന്റ് ഫേസ് ലക്ഷ്യം വയ്ക്കുന്നു. 2 വർഷത്തിനകം സെക്കന്റ് ഫേസ് പൂർത്തിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ സ്റ്റേഷൻ സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബർ 2 ന് തൃപ്പൂണിത്തുറ റൂട്ടിൽ മെട്രോ ഓടിത്തുടങ്ങും. വിവിധ ആധുനിക പദ്ധതികൾ പരിഗണനയിലുണ്ട്.

കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാൻ നടപടികൾ ആരംഭിച്ചു. ഡിസംബർ 31 ഓടെ പൂർണമായും ഡിജിറ്റലൈസ് ആക്കും. നെടുമ്പാശേരി എയർപോർട്ടടക്കം ബന്ധപ്പെടുത്തിയാണ് മൂന്നാം ഫേസ്. ദിവസം 10000 വിദ്യാർത്ഥികൾ മെട്രോയിൽ യാത്ര ചെയ്യുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്ന് ബഹ്‌റ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group