സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു … സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടു കൊണ്ടിരിക്കുന്നു..?ബിഷപ്പ് തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു..

അഭയാ കേസിലെ വിധി മരവിപ്പിച്ചു കൊണ്ട് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ, ബിഷപ്പ് മാർ തോമസ് തറയിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു,

കുറിപ്പിന്റെ പൂർണ്ണരൂപം

“ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല… അവർക്കെതിരെ സിബിഐ കോടതി നടത്തിയ വിധി മുഴുവൻ ഞാൻ വായിച്ചു നോക്കി. തെളിവുകളില്ലാതെ എങ്ങനെ വ്യക്തികളെ ജീവപര്യന്തം തടവിലിടാമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന കേസ് കൂടിയാണിത്. എന്നിട്ടു ഏതെങ്കിലും മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധിച്ചോ? ഇല്ല…കാരണം കുറ്റാരോപിതർ വൈദികനും കന്യാസ്ത്രീയുമാണല്ലോ…സമീപകാല ചരിത്രത്തിൽ പൊതുസമൂഹത്താൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട ഒരു സ്ത്രീയാണ് സി. സെഫി. ഒരു സ്ത്രീപക്ഷവാദിയും അവർക്കെതിരെ നടന്ന അപമാനങ്ങളെക്കുറിച്ചു ഒരു വാക്കും പറഞ്ഞില്ല…
ആ അപമാനങ്ങൾക്കു നടുവിൽ അവർ പുലർത്തിയ ആത്മീയ ശാന്തത വിസ്മയനീയമാണ്!

ഒരു സംശയം മാത്രം… ഈ കേസിലെ കുറ്റാരോപിതർ ഒരു വൈദികനും കന്യാസ്ത്രീയും അല്ലായിരുന്നെങ്കിൽ മാധ്യമങ്ങളും സിബിഐ കോടതിയും കുറേക്കൂടെ നീതിപൂർവ്വമായ നിലപാട് സ്വീകരിക്കുകയില്ലായിരുന്നോ?

നമ്മുടെ ക്രൂരതകൾക്ക് ആര് പ്രായശ്ചിത്തം ചെയ്യും?-…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group