പ്രതിസന്ധികളില്‍ ദൈവത്തിങ്കലേക്ക് പ്രത്യാശയോടെ നോക്കുക : മാർ വര്‍ഗീസ് ചക്കാലയ്ക്കല്‍

ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ദൈവത്തോട് ചേർന്ന് അവയെ മറികടക്കണമെന്ന് ഉദ്ബോധിപ്പിച്ച് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.

കോഴിക്കോട് സിറ്റി സെന്‍റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ നടക്കുന്ന വചനാഭിഷേക ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

നമ്മുടെ പാപങ്ങളെ ദൈവസ്നേഹം കൊണ്ട് മാറ്റിക്കളയാന്‍ കഴിയുമെന്നും അഭിവന്ദ്യ ഡോ. ചക്കാലയ്ക്കല്‍ പിതാവ് പറഞ്ഞു.തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group