ആര്‍ബിഐ, എച്ച്‌ഡിഎഫ്സി ബാങ്ക് ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകള്‍ക്ക് ബോംബ് ഭീഷണി . ഭീഷണി വ്യക്താമാക്കുന്ന ഇമെയില്‍ ചൊവ്വാഴ്ചയാണ് റിസര്‍വ് ബാങ്കിന് ലഭിച്ചതെന്ന് മുംബൈ പോലീസ് അറിയിച്ചു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിലെ 11 സ്ഥലങ്ങളിലായി 11 ബോംബ് ആക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് ഭീഷണി. തപാലില്‍ പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോയി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു.
[email protected] എന്ന ഇമെയില്‍ ഐഡി വഴിയാണ് ഭീഷണി സന്ദേശം വന്നത്. മുംബൈയിലെ എംആര്‍എ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീഷണിയെ കുറിച്ചുള്ള അന്വേഷണം നിലവില്‍ നടക്കുകയാണ്. ഭീഷണി അവഗണിക്കരുതെന്നും ഈ ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതേസമയം നേരത്തെ കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബെംഗളൂരു പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കായിരുന്നു അജ്ഞാതന്റെ ഫോണ്‍ കോള്‍ എത്തിയത്. പോലീസ് ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
‘അതൊരു വ്യാജ കോളായിരുന്നു. ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. രാജ്ഭവനില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ഒരു അജ്ഞാത നമ്ബറില്‍ നിന്നാണ് ലഭിച്ചത്. കണ്‍ട്രോള്‍ റൂമിലേക്കാണ് വിവരം ലഭിച്ചത്.’- പോലീസ് പറഞ്ഞു. അടുത്തിടെ ബെംഗളൂരുവിലെ 44 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അജ്ഞാത ഇമെയിലുകളിലൂടെ ലഭിച്ച ഈ സന്ദേശം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ബസവേശ്വര് നഗറിലെ നേപ്പല്‍, വിദ്യാശില്‍പ എന്നിവയുള്‍പ്പെടെ ഏഴ് സ്‌കൂളുകളെ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി.
തൊട്ടുപിന്നാലെ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തായിരുന്നു ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിലൊന്ന്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ വഴി സമാനമായ ഭീഷണികള്‍ ലഭിക്കുകയായിരുന്നു. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ബംഗളൂരു പോലീസ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group