രക്തസാക്ഷികളുടെ ത്യാഗം ഫലം പുറപ്പെടുവിക്കുന്നു : മാർപാപ്പാ

യേശുവിന് സാക്ഷ്യമേകുന്നതിനു വേണ്ടി യാതനകൾ അനുഭവിക്കുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്യേണ്ടി വരുന്നവർ ഇന്നും നിരവധിയാണെന്ന് മാർപാപ്പാ.രണ്ടായിരം വർഷങ്ങൾക്ക് ശേഷവും, നമ്മുടെ ഈ കാലഘട്ടത്തിലും, നിർഭാഗ്യവശാൽ അനേകർ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ നിണസാക്ഷികൾ ഒരു പരാജയമാണെന്ന പ്രതീതിയുളവാക്കിയേക്കാമെങ്കിലും അത് അങ്ങനെയല്ല, അവരുടെ ത്യാഗങ്ങളുടെ വിത്തും ഫലം പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം പിച്ചിച്ചീന്തിയിരിക്കുന്ന ജനങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനായി പ്രാർത്ഥിക്കാനും മാർപാപ്പാ എല്ലാവരെയും ക്ഷണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group