കണ്ണൂർ: ലോകത്തിന്റെ പാപങ്ങളാണ് ക്രിസ്തു കുരിശായി ചുമന്നതെന്നും,അവൻ സഹിച്ച വേദനകൾ മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടമായ അടയാളമായിരുന്നു എന്നും വിശ്വാസികളെ ഉദ്ബോധിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാoപ്ലാനി.
തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന സംയുക്ത കുരിശിന്റെ വഴിയിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.
കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ ഡോ. അലക്സ് വടക്കുംതല , കോട്ടയം അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നീ പിതാക്കൻമാരുടെ മഹനീയ സാന്നിധ്യം കൊണ്ടും കുരിശിന്റെ വഴി ശ്രദ്ധേയമായിരുന്നു.
നിരവധി വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ എത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group