സമരത്തിന്‍റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുത്താൽ ശക്തമായ പ്രതികരണം ഉണ്ടാകും : മാര്‍ ജോസ് പൊരുന്നേടം

കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകനായ അജീഷ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ ഉണ്ടായ സമരത്തിന്‍റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കമെങ്കില്‍ അതിനെതിരായി ശക്തമായി പ്രതികരിക്കുമെന്ന് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം.

കേസ് എടുക്കാതിരിക്കാനുള്ള വിവേകം പൊലീസ് കാണിക്കുമെന്നാണ് പ്രതീക്ഷ. വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ സമാനമായ പ്രക്ഷോഭങ്ങള്‍ ഇനിയും കാണേണ്ടി വരുമെന്നും ബിഷപ്പ് ഓർമ്മപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group